ശ്രീ ഇണ്ടിളയപ്പന്‍ ക്ഷേത്രം, മാരായിക്കോട് - വിശേഷ ദിനങ്ങള്‍.

ശ്രീ ഇണ്ടിളയപ്പന്‍ ക്ഷേത്രം, മാരായിക്കോട് - വിശേഷ ദിനങ്ങള്‍ : ശിവരാത്രി - 2012 February 20 (1187 കുംഭമാസം 7) തിങ്കളാഴ്ച

Saturday, October 1, 2011

ഗ്രഹങ്ങളുടെ ശത്രുമിത്രത്വം

ശത്രുമന്ദസിതൗ സമഃ ശശിസുതോ
മിത്രാണി ശേഷാ രവേ -
സ്ത്രീക്ഷ്ണാംശുര്‍ഹിമരശ്മിജശ്ച സുഹൃദൗ
ശേഷഃ സമാഃ ശീതഗോഃ
ജീവേന്ദുഷ്ണകരാഃ കുജസ്യ സുഹൃദോ
ജ്ഞോരിഃ സിതാർക്കീ സമൗഃ
മിത്രേ സൂര്യ സിതൗ ബുധസ്യ ഹിമഗുഃ
ശത്രുഃ അമാശ്ചാപരേ



ഗ്രഹം ശത്രു സമൻ ബന്ധു
സൂര്യൻ ശുക്രൻ, ശനി ബുധൻ ചന്ദ്രൻ, കുജൻ, ഗുരു
ചന്ദ്രൻ

കുജൻ, ഗുരു, ശുക്രൻ, ശനി സൂര്യൻ, ബുധൻ
കുജൻ ബുധൻ ശുക്രൻ, ശനി സൂര്യൻ, ചന്ദ്രൻ, ഗുരു
ബുധൻ ചന്ദ്രൻ കുജൻ, ബുധൻ, ഗുരു സൂര്യൻ, ശുക്രൻ
ഗുരു ബുധൻ, ശുക്രൻ ശനി സൂര്യൻ, ചന്ദ്രൻ, കുജൻ
ശുക്രൻ സൂര്യൻ, ചന്ദ്രൻ കുജൻ, ഗുരു ബുധൻ, ശനി
ശനി സൂര്യൻ, ചന്ദ്രൻ, കുജൻ ഗുരു ബുധൻ, ശുക്രൻ
രാഹു, കേതു സൂര്യൻ, ചന്ദ്രൻ, ഗുരു കുജൻ ബുധൻ, ശുക്രൻ, ശനി

ഇതുകൂടാതെ, സ്ഥാനഭേദംകൊണ്ടും ഗ്രഹങ്ങൾ തമ്മിൽ ചിലപ്പോൾ ബന്ധുക്കളും ശത്രുക്കളും ആയിത്തീരുന്നതാണ്. എങ്ങനെയെന്നാൽ ഏതു ഗ്രഹത്തിനും അതു നിൽക്കുന്ന രാശിയിൽനിന്ന് 2, 3, 4, 10, 11, 12 ഈ ഭാവങ്ങളിൽ നിൽക്കുന്ന ഗ്രഹങ്ങൾ അതുകളിൽനിന്നു പോകുന്നതുവരെ ബന്ധുക്കളും മറ്റു ഭാവങ്ങളിൽ നിൽക്കുന്നവ ശ്ത്രുക്കളും ആകുന്നു. ഉദാ:- ആദിത്യന്റെ ശത്രുക്കളായ ശനിയോ ശുക്രനോ ആദിത്യൻ നിൽക്കുന്ന രാശിയുടെ 2, 3, 4 ഇത്യാദി മേൽപ്പറയപ്പെട്ട ഭാവങ്ങളിൽ നികൽക്കുകയാണെങ്കിൽ ബന്ധുക്കളായിത്തീരുന്നു. ഈ ഗ്രഹങ്ങൾതന്നെ ആദിത്യൻ നിൽക്കുന്ന രാശിയിലോ അതിന്റെ 5, 6, 7, 8, 9 ഈ ഭാവങ്ങളിലോ നിൽക്കുന്നതായാൽ അവർ തമ്മിൽ അതിശത്രുക്കളായും, ഇപ്രകാരം രണ്ടുവിധത്തിലും ബന്ധുവായാൽ അതിബന്ധുവായും, ഒന്നുകൊണ്ട് ശത്രുവും മറ്റേതുകൊണ്ട് ബന്ധുവും ആയാൽ സമനായും കണക്കാക്കേണ്ടതാണ്.

No comments:

Post a Comment