ശ്രീ ഇണ്ടിളയപ്പന്‍ ക്ഷേത്രം, മാരായിക്കോട് - വിശേഷ ദിനങ്ങള്‍.

ശ്രീ ഇണ്ടിളയപ്പന്‍ ക്ഷേത്രം, മാരായിക്കോട് - വിശേഷ ദിനങ്ങള്‍ : ശിവരാത്രി - 2012 February 20 (1187 കുംഭമാസം 7) തിങ്കളാഴ്ച

Monday, October 3, 2011

രാശിബലം, ഗ്രഹങ്ങളുടെ ബലം

എല്ലാ രാശികള്‍ക്കും ആ രാശ്യാധിപന്റേയോ തദ്ബന്ധുഗ്രഹങ്ങളുടേയോ വ്യാഴത്തിന്റേയോ ബുധന്റേയോ യോഗമോ ദൃഷ്ടിയോ ഉണ്ടായിരുന്നാല്‍ ആ രാശിക്കു ബലമുണ്ടായിരിക്കുന്നതാണ്.

ഗ്രഹങ്ങള്‍ ഉച്ചരാശിയില്‍ നി
ല്‍ക്കുമ്പോള്‍ പൂര്‍ണബലവും, മൂലത്രികോണത്തില്‍ നില്‍ക്കുമ്പോള്‍ മുക്കാല്‍ ബലവും, സ്വക്ഷേത്രത്തില്‍ നില്‍ക്കുമ്പോള്‍ പകുതി ബലവും അതിബന്ധുക്ഷേത്രത്തില്‍ നില്‍ക്കുമ്പോള്‍ കാലേഅരയ്ക്കാല്‍ ബലവും, ബന്ധുക്ഷേത്രത്തില്‍ നില്‍ക്കുമ്പോള്‍ കാല്‍ ബലവും സമക്ഷേത്രത്തില്‍ നില്‍ക്കുമ്പോള്‍ അരയ്ക്കാല്‍ ബലവും, ശത്രുക്ഷേത്രത്തില്‍ നില്‍ക്കുമ്പോള്‍ മാഹാണി (1/16) ബലവും, അതിശത്രുക്ഷേത്രത്തില്‍ നില്‍ക്കുമ്പോള്‍ അരമാഹാണിബലവും, നീചക്ഷേത്രത്തില്‍ നില്‍ക്കുമ്പോള്‍ ശൂന്യബലവുമാകുന്നു.

No comments:

Post a Comment