ജ്യോതിശ്ചക്രത്തില്‍ ചിങ്ങം മുതല്‍ മകരം വരെയുള്ള ആറു രാശികള്‍ സൗരരാശികളെന്നും അവയ്ക്ക് സൂര്യന്‍ നാഥനും,
കര്‍ക്കിടകം മുതല്‍ പ്രതിലോമമായി കുംഭം വരെയുള്ള ആറു രാശികള്‍ ചന്ദ്രരാശികളെന്നും അവയ്ക്ക് ചന്ദ്രന്‍ നാഥനും ആകുന്നു. എന്നാല്‍ ഭരണ സൗകര്യാര്‍ഥം ആദിത്യചന്ദ്രന്മാര്‍ തങ്ങള്‍ക്കധികാരമുള്ള ബാക്കി രാശികളെ കുജാദി മറ്റു ഗ്രഹങ്ങള്‍ക്കായി വീതിച്ചു കൊടുത്തു.
ആദിത്യന്‍
ആഗ്നേയനും ചന്ദ്രന്‍ സൗമ്യനും ആയതിനാല്‍ ആദിത്യന്റെ അധിപത്യത്തിലുള്ള
ചിങ്ങം മുതല്‍ മകരം വരെയുള്ള ആറു രാശികളും ആഗ്നേയരാശികളെന്നും, ചന്ദ്രന്റെ
ആധിപത്യത്തിലുള്ള കര്‍ക്കിടകം മുതല്‍ പ്രതിലോമമായി കുംഭം വരെയുള്ള ആറു
രാശികളെ സൗമ്യരാശികളെന്നും പേര്‍ പറയുന്നു.
No comments:
Post a Comment