ആദിത്യന്‍ മുതല്‍ ശനി വരെയുള്ള ഏഴു ഗ്രഹങ്ങളും മേല്‍വിവരിച്ച പന്ത്രണ്ടു രാശികളുടേയും ഉടമസ്ഥത വഹിക്കുന്നു. അതായത് സൂര്യന്‍ ചിങ്ങം രാശിക്കും, ചന്ദ്രന്‍ കര്‍ക്കിടകം രാശിക്കും, കുജന്‍ (ചൊവ്വ) മേടം വൃശ്ചികം രാശികള്‍ക്കും, ബുധന്‍ മിഥുനം കന്നി രാശികള്‍ക്കും, ഗുരു (വ്യാഴം) ധനു മീനം രാശികള്‍ക്കും, ശുക്രന്‍ ഇടവം തുലാം രാശികള്‍ക്കും, ശനി മകരം കുംഭം രാശികള്‍ക്കും ഉടമസ്ഥതാവകാശം ഉള്ള ഗ്രഹങ്ങള്‍ അഥവാ ജ്യോതിര്‍ഗോളങ്ങള്‍ ആകുന്നു. ചുരുക്കി പറഞ്ഞാല്‍ മേല്‍പ്പറഞ്ഞ ക്രമത്തില്‍ അതാതു രാശികള്‍ അതാതു ഗ്രഹങ്ങളുടെ സ്വക്ഷേത്രങ്ങള്‍ ആകുന്നു.

No comments:
Post a Comment